Trending

മുക്കത്ത് രണ്ടരക്കോടി രൂപയുടെ എം ഡി എം എ പിടികൂടി, യുവതി അടക്കം രണ്ടു പേർ അറസ്റ്റിൽ.

 മുക്കത്ത് എംഡിഎംഎയുമായി മയക്കുമരുന്ന് വിതരണത്തിലെ പ്രധാനിയായ യുവാവിനെയും സ്ത്രീയെയും കോഴിക്കോട് റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു.

 വ്യാഴാഴ്ച  രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ  രണ്ട് കിലോ എണ്ണൂറ്റി മൂന്ന് ഗ്രാം (2.803 kg) എംഡിഎംഎയുടെ വൻ ലഹരിമരുന്ന് ശേഖരമാണ് പിടികൂടിയത്.  


.

മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

 പൂളപ്പോയിൽ, പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ. പി. (36 വയസ്സ്), പൂളപ്പൊയിൽ വീട്ടിൽ തമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45 വയസ്സ്) എന്നിവരാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി മയക്കുമരുന്നുമായി പിടിയിലായത്

മുഹമ്മദ് ഹനീഫയിൽ നിന്ന്  മുക്കം അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് മുൻവശം വെച്ച് അഞ്ഞൂറ്റി പതിനേഴ് ഗ്രാം (517 gm) എം.ഡി.എം.എ. യാണ് ആദ്യം പിടികൂടിയത്.

ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ ഫ്ലൈറ്റ് യാത്രകൾ നടത്താറുണ്ട്. കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് ഫ്ലൈറ്റിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ നടത്തിയിരുന്നത്.


മുഹമ്മദ് ഹനീഫ വാടകക്ക് എടുത്തിരുന്ന വീട്ടിൽ  നടത്തിയ റെയ്ഡിലാണ് രണ്ട് കിലോ ഇരുനൂറ്റി എൺപത്താറ് ഗ്രാം (2.286 KG) എം ഡി എം എ പിടികൂടുന്നത്.

പ്രതികളുടെ പേരിൽ രണ്ട് കേസുകൾ മുക്കം പോലീസ് രജിസ്റ്റർ ചെയ്തു.

ആറ് മാസം മുൻപ് ഹനീഫ വാടകക്ക് എടുത്ത ഈ വീട്ടിൽ നിന്നാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.

വർഷങ്ങളായി ഒറീസയിൽ നിന്നും കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്.

നോട്ട് എണ്ണുന്നതിനുള്ള കൗണ്ടിംഗ് മെഷീനും, പാക്കിങ്ങിനുള്ള നിരവധി കവറുകളും, നിരവധി ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസുകളും  വീട്ടിൽ നിന്നും കണ്ടെടുത്തു. പൂളപ്പൊയിലിൽ ഇയാൾ ഒരു  റെസ്റ്റോറൻ്റ് നടത്തുന്നുമുണ്ട്.

ഇയാൾ സമീപകാലത്ത് വൻതോതിൽ സാമ്പത്തികമായി വസ്തു വകകൾ സമ്പാദിച്ചതായും വിവരമുണ്ട്.



ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനായി ശക്തമായ നടപടികൾ തുടരുമെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അധികൃതർ അറിയിച്ചു.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഫറാഷ് ടി. ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം ജില്ല  നാർക്കോട്ടിക്  ഡിവൈഎസ്.പി. ടി ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള  നർക്കോട്ടിക് സെല്ലിലെ  ഡാൻസാഫ് (DANSAF) സംഘവും താമരശ്ശേരി ഡിവൈഎസ്.പി. വിനോദ് കുമാറിൻ്റെ കീഴിലുള്ള മുക്കം പോലീസും ചേർന്നാണ്  പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

പോലീസ് സംഘത്തിൽ  ഡാൻസാഫ് എസ്.ഐ മാരായ വിനീത് വിജയൻ, രാജീവ്ബാബു, ശ്രീരാഗ് കെ, മനോജ് രാമത്ത്, എ.എസ്.ഐ.-മാരായ വി.വി. ഷാജി, ജയരാജൻ എൻ.എം, സുനിൽ കുമാർ സി.എം, എസ്.സി.പി.ഒ മാരായ ജിനീഷ് പി.പി., രതീഷ് എ.കെ., ലാലിജ് എം, സിപി.ഒ മാരായ ശോഭിത്ത് ടി.കെ, അഖിലേഷ് വി.കെ, മിധുൻ മോഹൻ എം.ടി, ലിധിൻ. ഡി.ബി, റിജേഷ്. അനൂപ് സെൻ, ജയന്തി റീജ, ജിഷ പി.കെ എന്നിവർ ഉണ്ടായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post