കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. എന്നാല്‍ പാര്‍ട്ടി വിടില്ലെന്നും നൂര്‍ബിന പറഞ്ഞു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നൂര്‍ബിന രാജിക്കാര്യം വ്യക്തമാക്കിയത്.
വനിത ലീഗിന് പാർട്ടിയിൽ കടുത്ത അവഗണനെയന്ന് വാർത്താ സമ്മേളനത്തിൽ നൂർബീന റഷീദ് ആരോപിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പാർട്ടി നേതൃത്വവുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നുവെന്നും നൂര്‍ബിന പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ നൂർബിന റഷീദ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിച്ചിരുന്നു.