Trending

മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട;മൂന്നു കിലോയോളം MDMA പിടികൂടി.


മുക്കം:കേരളം കണ്ട ഏറ്റവും വലിയ MDMA വേട്ട മുക്കത്ത് 3 കിലോയോളം MDMA യുമായി യുവാവും യുവതിയും പോലീസ്   പിടിയിൽ .
ഇന്നു രാവിലെ മുക്കം മിനി സിവിൽ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പിൽ വെച്ച് 500ഗ്രാമിലേറെ എംഡിഎംഎ യുമായി മുക്കം നീലേശ്വരം സ്വദേശി
പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36)യാണ് ആദ്യം പിടിയിലായത്. കോഴിക്കോട് റൂറൽ എസ്‌ പി ടി ഫറാഷിന്റെ നേതൃത്വത്തിലുള്ള  ഡാൻസാഫ് സംഘത്തിന് ലഭിച്ച  രഹസ്യ വിവരത്തെ തുടർന്ന്  പിടികൂടിയത്. 

 ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി കേരളത്തിൽ എത്തിക്കുന്ന ആളാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു. 

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾ വാടകക്ക് താമസിക്കുന്ന മണാശ്ശേരി കയ്യേരിക്കലിലെ വീട്ടിൽ എംഡി എം എ സുക്ഷിച്ചതായി വിവരം ലഭിക്കുകയും അവിടെ നടത്തിയ പരിശോധനയിൽ 2 കിലോ 300 ഗ്രാം എംഡിഎംഎ യും പിടികൂടുകയായിരുന്നു.

 ഇവിടെ വെച്ച് ഒരു സ്ത്രീയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കടലുണ്ടി സ്വദേശിനി റൈഹാനത്താണ് പിടിയിലായത് .ടി ന്യൂസ്
എസ്.ഐ മാരായ വിനീത് വിജയൻ
രാജീവ് ബാബു, ശ്രീരാഗ്.കെ,മനോജ് രാമത്ത്, 
എഎസ്.ഐ.മാരായ വി.വി.ഷാജി,ജയരാജൻ.എൻ.എം, സുനിൽ കുമാർ. സി.എം,എസ്.സിപി.ഒ മാരായ ജിനീഷ് പി.പി., രതീഷ്.എ.കെ., ലാലിജ്.എം,സിപി.ഒ മാരായ ശോഭിത്ത്. ടി.കെ, അഖിലേഷ്. വി.കെ, മിധുൻ മോഹൻ.അനൂപ് സെൻ,എം.ടി, ലിധിൻ. ഡി.ബി, റിജേഷ്. ജയന്തി റീജ, ജിഷ പി.കെ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post