പുതുപ്പാടി:ഈങ്ങാപ്പുഴയിൽ വാർഡ് മെമ്പറുടെ ഭർത്താവിൻ്റെ വോട്ട് കള്ളവോട്ട് ചെയ്തതായി പരാതി.
ഈങ്ങാപ്പുഴ MGM ഹയർ സെക്കൻ്ററി സ്കൂളിലെ ഇരുപത്തി ഏഴാം നമ്പർ ബൂത്തിലെ 338 ക്രമനമ്പറുകാരനായ പയോണ കുറുമരുകണ്ടി അനൂപിൻ്റെ വോട്ടാണ് മറ്റാരോ ചെയ്തത്.
പുതുപ്പാടി പഞ്ചായത്ത് കരികുളം വാർഡ് മെമ്പർ അനഘ മനുവിൻ്റെ ഭർത്താവാണ് അനൂപ്.
സംഭവത്തിൽ റിട്ടേണിംങ്ങ് ഓഫീസർക്ക് പരാതി നൽകിയതിനെ തുടർന്ന് ടെണ്ടർ വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു.
സംഭവം സംബന്ധിച്ച് പോലീസിൽ പരാതി നൽകുമെന്ന് അനൂപ് പറഞ്ഞു.