Trending

രക്തദാന ക്യാമ്പും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.


താമരശ്ശേരി :വയലോരം റസിഡന്റ്സ് അസോസിയേഷൻ  
കാരാടി ഗവ. യു. പി. സ്കൂളിൽ വെച്ച്  രക്ത ദാന ക്യാമ്പും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 

വയലോരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അബ്ബാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  നവാസ് ഈർപ്പോണ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

കോട്ടപറമ്പ് ഗവ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പും, മുക്കം KMCT ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും, നേഴ്‌സുമാരുടെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും, താമരശ്ശേരി മൈക്രോ ലാബിന്റെ സഹായത്തോടെ പ്രാഥമിക പരിശോധനകളും നടന്നു. 
ഉദ്ഘാടന ചടങ്ങിൽ വെച്ച്  ഇരുപത്തി ആറു തവണ രക്തദാനം നൽകിയ സന്നദ്ധ സേവന പ്രവർത്തകൻ രാജേഷ് കോരങ്ങാടിനെ 
പ്രസിഡന്റ് ഡോ. അബ്ബാസ് സാർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണായ ശ്രീമതി കാവ്യ ഉദ്ഘാടനം ചെയ്ത രക്ത ദാന ക്യാമ്പിൽ  രാജേഷ് കോരങ്ങാട് അടക്കമുള്ള  ഇരുപത്തെട്ടോളം പേർ  പങ്കാളികളായി.
.
ഗ്രാമ പഞ്ചായത്ത് വാർഡ് അംഗങ്ങളായ ആസാദ്‌, രത്നവല്ലി, രജിന, സാമൂഹ്യ പ്രവർത്തകൻ സി.ഹുസൈൻ,രക്ഷാധികാരി ഡോ. പികെ മുഹ്സിൻ എന്നിവർ  സംസാരിച്ചു. സെക്രട്ടറി അഡ്വ. രതീഷ് പാക്കത്തില്ലം സ്വാഗതവും,
ട്രഷറര്‍ സുധീഷ് പാക്കത്തില്ലം നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post