താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനി എന്ന ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതർ അടച്ചു പൂട്ടിച്ചത്.
ഏതാനും ദിവസങ്ങളായി ദുർഗന്ധം മൂലം താമരശ്ശേരി ചുങ്കം ഓട്ടോസ്റ്റാൻ്റിലും പരിസരത്തും ആളുകൾക്ക് മൂക്ക് പൊത്താതെ നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു, ഇതേ തുടർന്ന് നാട്ടുകാരും, ഓട്ടോ തൊഴിലാളികളും ചേർന്ന് ഓടയുടെ സ്ലാബ് നീക്കി നടത്തിയ പരിശോധനയിലാണ് സമീപത്തെ ചപ്പാത്തി കമ്പനി എന്ന ഹോട്ടലിൽ നിന്നും പ്രത്യേക പൈപ്പ് സ്ഥാപിച്ച് മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചത് പ്രകാരം താമരശ്ശേരി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ വാർഡ് മെമ്പർ പി കെ വിജിത് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.ഓടയിലേക്ക് മാലിന്യം തള്ളുന്നത് നേരിൽ ബോധ്യപ്പെട്ടതിനാൽ മാലിന്യ നിർമ്മാർജ്ജന സംവിധാനം സ്ഥാപിക്കുന്നതു വരെ സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയും, പിഴ ചുമത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.