Trending

ദേശീയപാതയിലെ സുരക്ഷണ വേലിക്കാലുകൾക്കടിയിൽ കല്ലുപ്പ് കൂട്ടിയിട്ട നിലയിൽ.വേലി നശിപ്പിക്കാനുള്ള നീക്കമെന്ന് നാട്ടുകാർ.



താമരശ്ശേരി: താമരശ്ശേരി പട്ടണത്തിൽ കെടവൂർ ജുമാ മസ്ജിദിന് മുൻവശം ഗുഡ്സ് സ്റ്റാൻ്റിന് സമീപത്തെ  ഫുട്പാപാത്തിനോട് ചേർന്ന സംരക്ഷണ വേലിയുടെ തൂണുകൾക്ക് ചുറ്റുമാണ് കല്ലുപ്പ് കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.


വേലി നശിപ്പിക്കാനുള്ള ചില സ്ഥലമുടമകളുടെ ആസൂത്രണ നീക്കത്തിൻ്റെ ഭാഗമായാണ് ഉപ്പ് കൂട്ടിയിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഉപ്പ് കൂട്ടിയിടുന്നത് കാരണം ഇരുമ്പ് ദ്രവിച്ച പോകുകയും തുടർന്ന് വേലി ഒടിഞ്ഞ് വീഴുകയും ചെയ്യും.ഇത്തരത്തിലുള്ള പ്രവൃത്തി താമരശ്ശേരിയിലെ മറ്റു ചില കടകൾക്ക് മുമ്പിലും നേരത്തെ കണ്ടെത്തിയിരുന്നതായി ദേശീയപാത അതികൃതർ പറഞ്ഞു.പൊതുമുതൽ നശിപ്പിക്കാൻ നീക്കം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് ദേശീയ പാത അധികൃതർ പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post