Trending

സുവർണ്ണ നഗരിക്ക് ആവേശം പകർന്ന് യൂത്ത് വൈബ്




കൊടുവള്ളി : യു.ഡി.എഫ്  സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച യൂത്ത് വൈബ് സുവർണ്ണ നഗരിക്ക് ആവേശമായി.  വൈകുന്നേരം അഞ്ച്  മണിയോടെ പാലക്കുറ്റിയിൽ നിന്നാരംഭിച്ച യൂത്ത് വൈബിൽ ആയിരക്കണക്കിന് യുവതി യുവാക്കളാണ് അണി നിരന്നത്.  പാലക്കുറ്റിയിൽ വച്ച് യൂത്ത് വൈബ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് വൈബിന്റെ സമാപന സംഗമം കൊടുവള്ളി ടൗണിൽ ഹംദുല്ല സഈദ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.വൈ.എഫ് ചെയർമാൻ ഫസൽ പാലങ്ങാട് അധ്യക്ഷത വഹിച്ചു. കൺവീനർ എം.നസീഫ് സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി പി.കെ ഫിറോസ്, വി.എം ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ, കെ.കെ.എ കാദർ, ടി.മൊയ്തീൻ കോയ, എ.പി യൂസുഫലി, എം.ടി അയ്യൂബ് ഖാൻ പ്രസംഗിച്ചു. യുവജന റാലിക്ക് ജ്യോതി ഗംഗാധരൻ, ഒ.കെ ഇസ്മായിൽ, അഡ്വ. ഷാദി ഷബീബ്, റഫീഖ് കൂടത്തായ്, വി.ആർ കാവ്യ,  അർഷദ് കിഴക്കോത്ത്, എം.പി.സി ജംഷിദ്, കെ.കെ സൈനുദ്ധീൻ, എം.കെ രാജീവ് കുമാർ, നൗഫൽ പുല്ലാളൂർ, ഷംനാസ് പൊയിൽ, പി.വി ജൗഹർ, എൻ.കെ മുഹമ്മദലി, കെ.ടി റഊഫ്, അസ്ഹറുദ്ധീൻ കൊട്ടക്കാവയൽ, റാഫി ചെരച്ചോറ തുടങ്ങിയവർ നേതൃത്വം നൽകി.


ചിത്രം - 
കൊടുവള്ളി മണ്ഡലം യു.ഡി.വൈ.എഫ് യൂത്ത് വൈബിന് പി.കെ ഫിറോസ് നേതൃത്വം നൽകുന്നു. പി.എം.എ സലാം, ഹംദുല്ല സഈദ് എം.പി, വി.എം ഉമ്മർ മാസ്റ്റർ സമീപം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post