Trending

പ്രചരണ രംഗത്ത് മുന്നേറി സലീം മടവൂർ


 കൊടുവള്ളി:. കുടുംബയോഗങ്ങളിൽ സംവദിച്ചും റോഡ് ഷോകളിൽ പങ്കെടുത്തും  പ്രചരണ രംഗത്ത് മുന്നേറി  എൽഡിഎഫ് സ്ഥാനാർത്ഥി സലീം മടവൂർ. ഞായറാഴ്ച ഓമശ്ശേരി,  മടവൂർ, കിഴക്കോത്ത് പഞ്ചായത്തുകളിലെ വിവിധ കുടുംബയോഗങ്ങളിലും ഷോകളിലുമാണ് സ്ഥാനാർത്ഥി പങ്കെടുത്തത്. 
 രാവിലെ ഓമശ്ശേരി പഞ്ചായത്തിലാണ് പ്രചരണ പരിപാടികൾ ആരംഭിച്ചത്. പഞ്ചായത്തിൽ അഞ്ച് കുടുംബയോഗങ്ങളിൽ പങ്കെടുത്ത് വോട്ട് അഭ്യർത്ഥിച്ചു. ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ച ഓമശ്ശേരി പൊയിൽ മുണ്ടുപാറയിലെ യുവതിയുടെ വീട് സന്ദർശിച്ചു. 
 ഉച്ചയ്ക്കുശേഷം മടവൂർ പഞ്ചായത്തിലെ 3 കുടുംബ യോഗങ്ങളിലും റോഡ് ഷോയിലും പങ്കെടുത്തു. എരവന്നൂർ തെക്കേടത്ത് താഴത്തുനിന്ന് ആരംഭിച്ച റോഡ് ഷോ മടവൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. 
 കിഴക്കോത്ത്  പഞ്ചായത്തിലെ റോഡ് ഷോ വൈകിട്ട് 7 മണിയോടെ ചളിക്കോട് നിന്നാണ് ആരംഭിച്ചത്. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കച്ചേരിമുക്കിൽ സമാപിച്ചു. പി കെ ഇ ചന്ദ്രൻ, എൻ കെ സുരേഷ്, കെ കെ രാധാകൃഷ്ണൻ,  അനൂപ് കക്കോടി, ഒ കെ സദാനന്ദൻ, കെ വി ഷാജി, രവി ആവിലോറ, വഹാബ് മണ്ണിൽകടവ്, എ പി നസ്തർ, എം ബാബുരാജ്, കെ ദാസൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post