വയനാട് തുരങ്കപ്പാതയ്ക്ക് സുപ്രിംകോടതിയുടെ പച്ചക്കൊടി, സ്റ്റേ ഇല്ല, പദ്ധതി തടയണമെന്ന അപ്പീൽ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്നും സുപ്രിം കോടതി.വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ പേരിൽ എൻ ബാദുഷയുടെ നേതൃത്വത്തിലാണ് ആദ്യം ഹൈക്കോടതിയിലും, പിന്നീട് സുപ്രിം കോടതിയിലും ഹരജി നൽകിയത്.
ഹരജിക്കാരനായ ബാദുഷ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണനു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥിക്കൊപ്പം സഞ്ചരിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.