2023ല്‍ വീട്ടില്‍ വന്നിട്ട് അച്ഛനൊരു വീട് കൊടുക്കാമെന്ന് അവര്‍ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ വീട് എന്നായിരുന്നു വാഗ്ദാനം. ജോസഫ് ടാര്‍ജറ്റിനെ വിളിച്ചപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നേരമില്ലെന്നാണ് പറഞ്ഞത്. ഇതുവരെ ഒരു നടപടിയുമില്ല – വീട്ടുകാര്‍ പറഞ്ഞു. ബാലേട്ടന് ഒരു വീട് എന്നതായിരുന്നു പ്രഖ്യാപനം. രണ്ടര ലക്ഷം രൂപ വരെ ആപ്പിലൂടെ ലഭിച്ചതായി അറിവുണ്ടെന്ന് കുടുംബം. നേരിട്ടും ധനസമാഹരണ കമ്മറ്റിക്ക് പണം നല്‍കിയിട്ടുണ്ട്.
ആപ്പ് ഉപയോഗിച്ച് പണം പിരിച്ച നേതാവ് ബിജെപിയില്‍ പോയതിനാലാണ് വീട് നിര്‍മ്മാണം മുടങ്ങിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ഡിസിസി വൈസ് പ്രസിഡന്റ് അനീഷ് കുമാര്‍ ആണ് പണപ്പിരിവിന് നേതൃത്വം കൊടുത്തത്. സ്ഥലം വാങ്ങാന്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തു. ഒരു ആപ്പ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ആ ആപ്പിലേക്കാണ് പണം വന്നിട്ടുള്ളത് എന്നാണ് പറയുന്നത്. താന്‍ ചെയ്‌തോളാം എന്നാണ് ചോദിക്കുമ്പോള്‍ ഇയാള്‍ പറഞ്ഞിരുന്നത്. ഇയാള്‍ ആ കുടുംബവുമായി നേരിട്ടുള്ള ഡീലിംഗ് ആയിരുന്നു. ബാലകൃഷ്ണന്റെ കുടുംബം ഇപ്പോള്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ല- തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാര്‍ജറ്റ് പറഞ്ഞു