താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയിൽ താമസക്കാരിയായിരുന്ന ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിവന്നിരുന്ന ബേബി പൊള്ളലേറ്റു മരിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് രാമനാട്ടുകരയിൽ ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന സ്ഥലത്തു നിന്നും ബേബിക്ക് പൊള്ളലേറ്റത്.ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം അമ്പായത്തോട് മിച്ചഭൂമി ശ്മശാനത്തിൽ സംസ്കരിച്ചു.
എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അരോപണം ഉയരുന്നുണ്ട്.പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മരണ മൊഴി രേഖപ്പെടുത്തിയിരുന്നു, കൂടുതൽ അന്വേഷനങ്ങൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.