Trending

താമരശ്ശേരി ടൗണിൽ ട്രാഫിക് പരിഷ്ക്കാരം നാളെ മുതൽ


താമരശ്ശേരി: താമരശ്ശേരി ടൗണിലെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള പരിഷ്കരക്കൾ ഏപ്രിൽ 17 ( നാളെ)മുതൽ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ എന്നിവർ അറിയിച്ചു.

എല്ലാ ബസ്സുകളും കെ.എസ് ആർ ടി.സി.ഡി പ്പോക്ക് മുൻവശത്തുകൂടി മാത്രം പുതിയ ബസ് സ്റ്റൻറിലേക്ക് പ്രവേശിക്കേണ്ടതും ഐഡിയൽ സൂപ്പർമാർക്കറ്റ് റോഡിലൂടെ പുറത്ത് പോവുക.
പുതിയ ബസ് സ്റ്റാൻ്റിൻ്റെ പടിഞ്ഞാറ് ഭാഗത്ത് വയനാട്, കോഴിക്കോട്, മുക്കം കോടഞ്ചേരി ,മാനി പുരം ഭാഗത്തേക്ക് പോകേണ്ട ബസ്സുകളും സ്റ്റാൻ്റിൻ്റെ കിഴക്ക് ഭാഗത്ത് കൊയിലാണ്ടി, പൂനൂർ ഭാഗത്തേക്കുള്ള ബസ്സുകളും പാർക്ക് ചെയ്യുക.
കൊയിലാണ്ടി, വയനാട് ഭാഗത്തേക്കുള്ള ബസ്സുകൾ ബസ് ബെയിൽ നിർത്തുക
കൊയിലാണ്ടി ഭാഗത്തു നിന്നുള്ള ബസ്സുകൾ ചുങ്കം വഴി ബസ് സ്റ്റാൻ് ലേക്ക് പ്രവേശിക്കുക. താമരശ്ശേരി ചുങ്കം ബൈപ്പാസ് വൺവെ ട്രാഫിക്ക് തുടരും  ( പ്രദേശവാസികളുടെ ചെറിയ വാഹനങ്ങൾക്കും ഈർപ്പോണ ബസ് എന്നിവക്കും ഒഴികെ.), കാരാടി റോഡിലെ വൺ വെ നിർത്തലാക്കും, അടിവാരം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ചുങ്കം ജംഗ്ഷനിൽ ഇൻ്റസ്ടിയലിൻ്റെ അടുത്തേക്ക് നീക്കി നിർത്തണം, കെ.എസ്എഫ് ഇ റോഡ് വഴി വാഹനങ്ങൾ പുതിയ സ്റ്റാൻ്റിലേക്കുള്ള പ്രവേശനം നിരോധിക്കും ,ടൗണിൽ യുപി സ്ക്കൂൾ മുതൽ കനറാ ബേങ്ക് വരെയും പോസ്റ്റ് ഓഫീസ് മുതൽ കെടവൂർ പള്ളി വരെയും ഇടത് ഭാഗം മാത്രം വാഹന പാർക്കിംഗ് അനുവദിക്കും, വെഴുപ്പൂർ റോഡിലെ അനധികൃത പാർക്കിംഗ് നിർത്തലാക്കും, മാനിപുരം ഭാഗത്ത് നിന്നു വരുന്ന ബസ്സുകൾ കാരാടി വഴി പഴയ സ്റ്റാൻ്റ് വഴി പുതിയ സ്റ്റാൻ്റിൽ പ്രവേശിക്കുക.
T News

working in the field of advertising and printing

Post a Comment

Previous Post Next Post