Trending

ഡോണൾ‍ഡ് ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റി



വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർത്തു. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി.

യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങിൽ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post