Trending

മേപ്പള്ളി മദ്രസയിൽ ഒരാഴ്ചക്കിടെ കള്ളൻ കയറിയത് രണ്ടു തവണ.

താമരശ്ശേരി: മുടൂർ മേപ്പള്ളി ഹയാത്തുൽ ഇസ്ലാം സുന്നി സെക്കൻ്ററി മദ്രസയിലാണ് ഒരാഴ്ചക്കിടെ രണ്ടു തവണ കളളൻ കയറിയത്.



വേനൽ അവധിക്ക് മദ്രസ അടച്ച് കഴിഞ്ഞ ദിവസം തുറന്നപ്പോഴാണ് ആദ്യം കള്ളൻ കയറിയ വിവരം അറിയുന്നത്. അന്ന് ഓഫീസിലെ മേശയിൽ സൂക്ഷിച്ച 12000 രൂപ നഷ്ടപ്പെട്ടിരുന്നു.എന്നാൽ പോലീസിൽ പരാതി നൽകിയിരുന്നില്ല.

ഇന്ന് രാവിലെ അധ്യാപകർ മദ്രസിൽ എത്തിയപ്പോഴാണ് ഓഫീസ് മുറിയുടെ വാതിലിൻ്റെ ലോക്ക് തകർത്ത നിലയിലും, ക്ലാസ് മുറികളിലെ മേശകളിലെ സാധനങ്ങൾ വലിച്ചു വാരി ഇട്ട നിലയിലും കണ്ടെത്തിയത്. ഓഫീസ് തുറന്ന് പരിശോധിച്ചാൽ മാത്രമേ എന്തെല്ലാം നഷ്ടപ്പെട്ടു എന്ന് അറിയുകയുള്ളൂ.

സംഭവം സംബന്ധിച്ച്
പോലീസിൽ പരാതി നൽകുമെന്ന് പ്രധാന അധ്യാപകൻ അബദുൽ ഹക്കീം സഹദി പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post