Trending

താമരശ്ശേരിയിൽ അപകടം;KSRTC ബസ്സിന് അടിയിൽപ്പെട്ട് അണ്ടോണ സ്വദേശിനിക്ക് ദാരുണാന്ത്യം

താമരശ്ശേരി: 
താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം  സ്കൂട്ടറിൽ KSRTC ബസ്സിടിച്ച് അണ്ടോണ വേങ്ങേരി മീത്തൽ കരീമിൻ്റെ ഭാര്യ മുബഷിറ (44) ആണ് മരിച്ചത്. ബസ്സിൻ്റെ
പിൻചക്രം ദേഹത്ത് കയറിയതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്.ഭർത്താവിനൊപ്പമായിരുന്നു മുബഷിറ യാത്ര ചെയ്തത്. ബസ്സിൻ്റെ ഇടതു വശത്തുകൂടെ മുന്നോട്ട് നീങ്ങിയ സ്കൂട്ടർ ബസ്സിൽ തട്ടി ഭർത്താവ് ഇടതു വശത്തേക്കും, മുബഷിറ ടയറിന് അടിയിലേക്കും അകപ്പെടുകയായിരുന്നു. വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം
T News

working in the field of advertising and printing

Post a Comment

Previous Post Next Post