Trending

തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇരുട്ടടി: വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില.


ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടിയത്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്. വാണിജ്യ എൽപിജി സിലിണ്ടർ വില വർദ്ധനവ് ഹോട്ടൽ വ്യവസായത്തെ ​ഗുരുതരമായി ബാധിക്കും. എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകൾ അടച്ചിട്ടിരുന്നു. ഇതിനിടെയാണ് ഗ്യാസ് വിലക്കയറ്റം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post