Trending

നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു; സംഭവം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 19 വയസുകാരിയായ അവിവാഹിതയാണ് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. നവജാത ശിശുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വയറുവേദന എന്ന് പറഞ്ഞാണ് 19 വയസുകാരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. നിരീക്ഷണത്തിൽ ഇരിക്കെ ശുചിമുറിയിൽ പ്രസവിച്ചു. തുടർന്ന് ജനലിലൂടെ കുഞ്ഞിനെ പുറത്തിടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post