താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക്.ആറാം വളവിൽ കൊക്കയിലേക്ക് മറിഞ്ഞ ഹിറ്റാച്ചി ഉയർത്തുന്നതിനായി റോഡിന് കുറുകെ വടം കെട്ടിയത് കാരണമാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്.ഒന്നാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.ഇന്നു രാവിലെ മുതലാണ് കുരുക്ക് തുടങ്ങിയത്.
കണ്ണൂർ വളപട്ടണത്ത് നിന്നും എത്തിയ കലാസിമാരാണ് ഹിറ്റാച്ചി ഉയർത്തിയത്. എന്നാൽ ഹിറ്റാച്ചി പുറത്തെത്തിക്കുന്നത് പിന്നീടായിരിക്കും.
പെരുന്നാളിൻ്റെ തലേ ദിവസം റോഡ് അടച്ച് ഹിറ്റാച്ചി ഉയർത്താൻ അനുമതി നൽകിയതാണ് ഗതാഗതകുരുക്ക് ഇത്രക്ക് രൂക്ഷമാവാൻ കാരണം.