Trending

സ്വകാര്യ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

മലപ്പുറം: മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം.  മലപ്പുറം പാങ്ങ് സ്വദേശി ചുണ്ടയിൽ കീഴു വീട്ടിൽ നാരായണൻ സി കെയുടെ മകൻ ഉണ്ണികൃഷ്ണൻ സി.കെ (32) ആണ് അപകടത്തിൽ മരണപ്പെട്ടത്.
​'കുരിക്കൾ' ഗ്രൂപ്പിന്റെ മഞ്ചേരി സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഐക്കരപ്പടിയിൽ വെച്ച് ബസും ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് ബസിന്റെ മുൻഭാഗത്തിനടിയിലേക്ക് ഉൾപ്പെട്ട നിലയിലായിരുന്നു.
​അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post