Trending

കെ.ജെ.യു സിൽവർ ജൂബിലിയാഘോഷം സമാപിച്ചു:ജനങ്ങളെ ഭരണസംവിധാനങ്ങളോട് ബന്ധപ്പെടുത്തുന്നതിൽ മാദ്ധ്യമ പ്രർത്തകർക്ക് വലിയ പങ്ക്: മുഖ്യമന്ത്രി വി.ഡി. സതീശൻ



പാലക്കാട്: ജനങ്ങളെ ഭരണസംവിധാനങ്ങളോട് ബന്ധപ്പെടുത്തുന്നതിൽ മാദ്ധ്യമ പ്രർത്തകരുടെ സേവനം ഏറെ മൂല്യവത്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

പാലക്കാട് നടന്ന കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സിൽവർ ജൂബിലി സമാപന സമ്മേളനത്തിന് നൽകിയ ആശംസ സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങക്കായി എക്കാലും പ്രവർത്തിക്കുന്ന കെ.ജെ.യു സിൽവർ ജൂബിലി ആഘോഷം സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കി തീർക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അബ്ബാസ് ഇടപ്പള്ളി നഗറിൽ നടന്ന സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. സാമൂഹിക പുരോഗതിക്ക് മാദ്ധ്യമങ്ങളുടെ പങ്ക് വിലപ്പെട്ടതാണെന്നും മുതലാളിത്തത്തിനും കോർപ്പറേറ്റ് താത്പര്യത്തിനും അനുസരിച്ച് പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തന രീതി മാറാണമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് അദ്ധ്യക്ഷനായി.

കേരള ജേർണലിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റ് പ്രഖ്യാപനം നഗരസഭ ചെയർമാൻ പി. സ്മിതേഷ് നിർവഹിച്ചു. യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി എസ്. ജഗദീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. രവിരാജുവിന് കെ.ജെ.യു സിൽവർ ജൂബിലി അവാർഡ് എം.പി സമ്മാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറർ ഇ.പി. രാജീവ്, ഭാരവാഹികളായ സനൽ അടൂർ, പ്രകാശൻ പയ്യന്നൂർ, പ്രമോദ് കുമാർ, ആഷിക് മണിയംകുളം, എം. സുജേഷ്, ബിജോയി പെരുമാട്ടി, ബിജു ലോട്ടസ്, ബോബൻ ബി. കിഴക്കേത്തറ, വാഹിദ് കറ്റാനം, ആശകുട്ടപ്പൻ, ടി.വി. ശിവദാസ്, ഷിബു ജോൺ, സി. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നൂറുകണക്കിന് മാദ്ധ്യമ പ്രവർത്തകർ പങ്കെടുത്ത സിൽവർ ജൂബിലി റാലിയും നടന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post