Trending

"ഡോ.വി കുട്ട്യാലി മെമ്മോറിയൽ ഓറേഷൻ” എല്ലാ വർഷവും സംഘടിപ്പിക്കും. IMA

താമരശ്ശേരി:IMA താമരശ്ശേരിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന ഡോ.വി കുട്ട്യാലിയുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

 താമരശ്ശേരി ക്ലബ്ബിൽ ചേർന്ന യോഗത്തിൽ
IMA താമരശ്ശേരിയിലെ അംഗങ്ങളായ ഭൂരിഭാഗം  ഡോക്ടർമാരും പങ്കെടുത്തു.

IMA സെക്രട്ടറി ഡോ. സീതു സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ് ഡോ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.

 ഡോ. കുട്ട്യാലിയുടെ വൈദ്യസേവനങ്ങളും സാമൂഹിക പ്രതിബദ്ധതയും സംഘടനാ നേതൃത്വവും യോഗത്തിൽ അനുസ്മരിച്ചു.

ഡോ. കുട്ട്യാലി ഒരു അതുല്യനായ ക്ലിനീഷ്യൻ, ഫിസിഷ്യൻ, സർജൻ, എഴുത്തുകാരൻ, കൂടാതെ IMA താമരശ്ശേരിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു.
വൈദ്യശാസ്ത്ര രംഗത്ത് പുതുമകൾ ജീവിതാവസാനം വരെയും പഠിച്ചും പങ്കുവെച്ചും നിന്ന അദ്ദേഹത്തിന്റെ സേവനങ്ങളും അംഗങ്ങൾ സ്മരിച്ചു.

യോഗത്തിൽ എടുത്ത പ്രധാന തീരുമാനമായി “ഡോ. കുട്ട്യാലി മെമ്മോറിയൽ ഓറേഷൻ” എല്ലാ വർഷവും സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

 വൈദ്യശാസ്ത്ര മേഖലയിലെ പുതുമകളെയും അറിവിനെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഈ ഓറേഷൻ സംഘടിപ്പിക്കാനാണ് തീരുമാനം.

പരിപാടിക്ക് എല്ലാ അംഗങ്ങളുടെയും പൂർണ്ണ സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post