Trending

ഡോ.വി.കുട്ട്യാലി: ആതുരശുശ്രൂസ ജീവിത നിയോഗമായി കണ്ട മനുഷ്യ സ്നേഹിയായ ഭിഷഗ്വരൻ.,വി എം ഉമ്മർ മാസ്റ്റർ,


താമരശ്ശേരി. ആതുര ശുശ്രൂഷ ജീവിത നിയോഗമായി കണ്ട് പതിറ്റാണ്ടുകൾ സേവന രംഗത്ത് കർമ്മനിരതനായ ജനകീയ ഡോക്ടറെയാണ് ഡോ.വി.കുട്ട്യാലിയുടെ വിയോഗത്തോടെ നാടിന് നഷ്ടമായതെന്ന് മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ പറഞ്ഞു.ലക്ഷണങ്ങൾ നോക്കി കൃത്യമായി രോഗ നിർണ്ണയം നടത്തിയും ജനങ്ങളുടെ സ്നേഹവും വിശ്വാസവും ആർജിച്ചും അതോടൊപ്പം രോഗികളോടുള്ള ആത്മാർത്ഥ സമീപനവും സൗമ്യമായ പെരുമാറ്റവും ചികിത്സാ പഥ്യങ്ങളിലെ കാർക്കശ്യവും ലളിതമായ ജീവിത ശൈലിയും അദ്ധേഹത്തിൻ്റെ മുഖമുദ്രയായിരുന്നു. താമരശ്ശേരി പൗരാവലിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ താമരശേരിയും സംയുക്തമായി താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഡോ.വി.കുട്ട്യാലി അനുസ്മരണ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റസീന സിയാലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.അരവിന്ദൻ,സൈനുൽ ആബിദീൻ തങ്ങൾ, ഡോ.കെ പി അബ്ദുൽ റഷീദ്, വി.ആർ.കാവ്യ സന്ദീവ് മാടത്തിൽ, എം സി. നാസിമുദ്ധിൻ, ഗിരീഷ് തേവള്ളി, പി.സി.ഹബീബ് തമ്പി, ടി.ആർ.ഓമന്നക്കുട്ടൻ, പി.സി.അഷ്റഫ്,
വി.കെ.അഷ്റഫ്, റാഷി താമരശ്ശേരി, അമീർ മുഹമ്മദ് ഷാജി, ഡോ.പി.കെ.മുഹസിൻ, ഡോ.സേതു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീറ ഷരീഫ്, അംഗങ്ങളായ കോയ, ഷീജ ദിലീപ്., ഖദീജ സത്താർ, ആസാദ് കാരാടി, തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post