Trending

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

കൽപറ്റ: വയനാട് പാടിവയലിൽ സ്വകാര്യ ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പാടിവയൽ നസ്രാണിക്കാട് സ്വദേശി സൂരജ് (28) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ പാടിവയൽ നസ്രാണിക്കാടിന് സമീപമുള്ള വളവിലായിരുന്നു അപകടം സംഭവിച്ചത്.


നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. ശക്തമായ ഇടിയെത്തുടർന്ന് ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ സൂരജിന് ഗുരുതരമായി പരുക്കേറ്റു. അപകട ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കൽപറ്റ പൊലീസും സ്ഥലത്തെത്തിയിരുന്നു.


സൂരജിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post