താമരശ്ശേരി :
കഴിഞ്ഞ രണ്ടു ദിവസമായി ഓർക്കിഡ് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന മോഹിനിയാട്ട ശില്പശാല സമാപിച്ചു. പ്രശസ്ത മോഹിനിയാട്ട നർത്തകിയും, നൃത്ത സംവിധായിക, അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന കലാമണ്ഡലം കവിത കൃഷ്ണകുമാർ ആണ് ശില്പശാലയ്ക്ക് നേതൃത്വം വഹിച്ചത്. ശ്രീ സരസ്വതി നാട്യഗൃഹം ശിഷ്യകൾക്കായി ഡയറക്ടർ Dr സജേഷ് . S. നായർ ആണ് ശില്പശാല സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ കവിത കൃഷ്ണകുമാർ പങ്കെടുത്ത വിദ്യാർത്ഥിനികൾക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.