Trending

ഖാദി ഗ്രാമോദ്യോഗ് ഭവൻ ഉദ്ഘാടനം ചെയ്തു


  താമരശ്ശേരി :  താമരശ്ശേരി പുതിയ ബസ്റ്റാൻ്റിനു സമീപം കാരാടിയിൽ ആരംഭിച്ച ഖാദി ഗ്രാമോദ്യോഗ് ഭവൻ്റെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി നിർവ്വഹിച്ചു. കെ.കെ. മുരളീധരൻ അദ്ധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കാവ്യ , വാർഡ് മെമ്പർമാരായ ആസാദ് കാരാടി, ഷീജ ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു. അബുഹാജി ആദ്യവിൽപ്പന ഏറ്റുവാങ്ങി. കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി എം.കെ. ശ്യാംപ്രസാദ് സ്വാഗതവും ലീലാവതി . എം നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 26 വരെ നടത്തുന്ന ഖാദി സമ്മർ കൂൾ മേള പ്രമാണിച്ച് ഖാദിക്ക് 30% ഗവഃ റിബേറ്റ് ഉപഭോക്താക്കൾക്ക് ലഭിക്കും.
 ഖാദി കുപ്പടം ദോത്തികൾ, ഡാക്കാ മസ്ലിൻ തുണിത്തരങ്ങൾ, സിൽക്ക് സാരികൾ, മസ്ലിൻ സാരികൾ, ചുരിദാറുകൾ, ബെഡ് ഷീറ്റുകൾ, റെഡിമെയ്ഡുകൾ, ലുങ്കികൾ, തുടങ്ങിയ ഖാദി തുണിത്തരങ്ങൾക്ക് പുറമെ തേൻ, അവിൽ, എള്ളെണ്ണ, സ്‌റ്റാർച്ചുകൾ, ഗ്രോസറി ഉൽപ്പന്നങ്ങൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയും ഭവനിൽ ലഭിക്കും , രാവിലെ 10 മണി മുതൽ രാത്രി 7 മണി വരെയാണ് പ്രവൃത്തി സമയം


T News

working in the field of advertising and printing

Post a Comment

Previous Post Next Post