Trending

അലൂമിനിയം ഫോയിലിൽ പൊതി‍ഞ്ഞ് ഭക്ഷണം സൂക്ഷിക്കാറുണ്ടോ? ആ ശീലം അത്ര നല്ലതല്ല

ഭക്ഷണം ചൂടോടെ സൂക്ഷിക്കാൻ എല്ലാവരും ഇപ്പോൾ ആശ്രയിക്കുന്ന ന്യൂതന വിദ്യയാണ് അലൂമിനിയം ഫോയിൽ. എന്നാൽ, ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. പ്രകാശത്തെയും ഓക്സിജനെയും തടയാൻ കഴിവുള്ള കട്ടിക്കുറഞ്ഞുള്ള അലൂമിനിയം പേപ്പറാണ് അലൂമിനിയം ഫോയിൽ.

ഭക്ഷണത്തിന്റെ രുചിയും ​ഗുണവും നിലനിർത്താൻ ഇവയ്ക്ക് കഴിയും. വേ​ഗം കേടുവരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പൊതിയാനും പാലുത്പന്നങ്ങൾ ദീർഘനാൾ കേടാവാതെ വയ്ക്കാനും അലൂമിനിയം ഫോയിൽ ഉപ​യോ​ഗിക്കുന്നു.

എന്നാൽ, ഇന്റർനാഷണൽ ജേർണൽ ഓഫ് ഇലക്ട്രോ കെമിക്കൽ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അലൂമിനിയം ഫോയിൽ അസിഡിറ്റി, കൂടുതൽ ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുമായി പ്രതിവർത്തിക്കുമെന്ന് പഠനം പറയുന്നു. അലൂമിനിയം ഫോയിലുകളിൽ നിന്ന് അലൂമിനിയം അയോണുകളെ വേർതിരിക്കാൻ ഇത് കാരണമാവും.


അതിനാൽ ഭക്ഷണം നേരിട്ട് അലുമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ ഉപയോ​ഗിച്ച് പൊതിഞ്ഞതിന് ശേഷം മാത്രം ഭക്ഷണം പൊതിയാം. കൂടുതൽ സമയം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും.

മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ ബാക്ടിരീയ പെരുകാനും ഭക്ഷ്യവിഷബാധയേൽക്കാനും ഇത് കാരണമാവും. തക്കാളി, സി​​ട്രസ് അടങ്ങിയ പഴങ്ങൾ, ​ഗരം മസാല, ജീരകം, കറികൾ, അച്ചാറുകൾ, ചീസ്, വെണ്ണ, എന്നിവ ഒരിക്കലും അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് ഉപയോ​ഗിക്കരുത്.





T News

working in the field of advertising and printing

Post a Comment

Previous Post Next Post