Trending

പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർകോട് കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. വീടിന്റെ ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.


തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ മനോവിഷമത്തിലായിരുന്ന പ്രഫുല്ല, വീട്ടുകാർ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം നോക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.


മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തുതന്നെ തന്നെയും സംസ്‌കരിക്കണമെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. അതിനുശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക.
T News

working in the field of advertising and printing

Post a Comment

Previous Post Next Post