Trending

താമരശ്ശേരിയിൽ വീണ്ടും യുവാവിന് പാമ്പുകടിയേറ്റു, കടിയേറ്റത് റോഡരികിൽ വെച്ച്.

താമരശ്ശേരി തച്ചംപൊയിൽ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി ചാമ വളപ്പിൽ ഷെമീദ് (21) നാണ് താമരശ്ശേരി - കൊയിലാണ്ടി റോഡിൽ തച്ചംപൊയിൽ റോഡരികിൽ വെച്ച് പാമ്പുകടിയേറ്റത്. ഇന്നലെ താമരശ്ശേരി കാരാടിയിൽ റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനും, ഇന്നുവൈകീട്ട് വയലിൽ കളിക്കുകയായിരുന്ന 10 വയസ്സുകാരനും പാമ്പുകടിയേറ്റിരുന്നു, കടിച്ചത് എത് ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല, രാത്രി 8 മണിയോടെയായിരുന്നു സംഭവം.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം 108 ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post