തെയ്യപ്പാറ : 7 നും 15 നും വയസ്സിന് ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കളരിപ്പയറ്റ് പരിശീലന ക്യാമ്പ് ഇന്ന് തെയ്യപ്പാറ സാംസ്‌കാരിക നിലയത്തിൽ വച്ച് ആരംഭം കുറിച്ചു. വാർഡ് മെമ്പർ സജിനി രാമൻകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചൂരക്കൊടി മാർഷൽ ആർട്സ് അക്കാഡമി ചെലവൂരിലെ ഡോക്ടർ ഷഹീർ അലി, മൂസാ ഹാജി, സി വി മൻസൂർ ഗുരുക്കൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മൊബൈൽ ഫോണിൽ അഡിക്റ്റായിവരുന്ന പുതു തലമുറയെ ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ളവരാക്കിമാറ്റുന്നതിൽ കളരിയുടെ ഗുണങ്ങളെപ്പറ്റി രക്ഷിതാക്കൾക്ക് മാർഗ്ഗനിർദേശങ്ങളും ക്യാമ്പിൽ നൽകി.