കൊടുവള്ളി മദ്രസ ബസാറിൽ തെറ്റായ ദിശയിൽ അമിത വേഗതയിൽ കയറി വന്ന കാർ ലോറിയിലും, മറ്റൊരു കാറിലും ഇടിച്ച് ഏഴു പേർക്ക് പരുക്കേറ്റു. കൈതപ്പൊയിൽ സ്വദേശികളായ
ആദം(6), ഫർസാന (27), സലീം (അബ്ദുസലാം 53), സുഹൈൽ (25), റസിയ (47) കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി (70), താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിനി വനജ (52) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കൈതപ്പൊയിൽ സ്വദേശികളേയും, മുണ്ടോത്ത് സ്വദേശി മോഹിനിയയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
താമരശ്ശേരി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ എതിർദിശയിൽ വന്ന Ritz കാറിടിച്ചാണ് അപകടം, ഈ കാറിൽ ഉണ്ടായിരുന്ന 5 പേർക്കും സാരമായി പരുക്കുണ്ട്.കൂടാതെമറ്റൊരു കാറിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ടു പേർക്കുമാണ് പരുക്കേറ്റത്.