കോഴിക്കോട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ 'കസിൻ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിൻ്റെ വീട്ടിൽ വച്ചുമാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. ലഹരി നൽകിയ ശേഷവും പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയായതിന് പിന്നാലെ പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം വരുന്നുവെന്ന് അറിഞ്ഞതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് മുങ്ങുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞ പ്രതിയെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്
എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാലുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇയാൾ മറ്റു പെൺകുട്ടികളെയും ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.