താമരശ്ശേരി: താമരശ്ശേരി പട്ടണത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ചന്ത പ്രമാണിച്ച് ബൃന്ദാവൻ ലോഡ്ജ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗം ഓട്ടോ കച്ചവടക്കാർ കയ്യടക്കിയതും, ഇവിടെ ക്കളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വാഹനം റോഡിൽ നിർത്തുന്നതും, സിവിൽ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിർത്തേണ്ട ബസ്സുകൾ കച്ചവട വാഹനങ്ങൾ കാരണം സൈഡ് ആക്കാൻ പറ്റാതെ റോഡിൽ നിർത്തി ആളുകളെ ഇറക്കുന്നതുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണം.
എല്ലാ ചൊവ്വാഴ്ചകളിലും താമരശ്ശേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവാറുണ്ട് എന്നാൽ ഇതിന് ഒരു പരിഹാരം കണാൻ അധികൃതർ തയ്യാറായിട്ടില്ല.