താമരശ്ശേരി: താമരശ്ശേരി ചുങ്കം ഹിൽവാലി റോഡരികിലെ നീര ചാലിലേക്ക് സമീപത്തെ ഫ്ലാറ്റിൽ ശുചി മുറിയിൽ നിന്നും മാലിന്യം ഒഴുകിയെത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.ദുർഗ്ഗന്ധം മൂലം മൂക്കുപൊത്താതെ റോഡിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പാഞ്ഞു.നിരവധി പേർ അലക്കാനും, കുളിക്കാനും ഉപയോഗിക്കുന്ന സമീപത്തെ തോട്ടിലേക്കും, അവിടെ നിന്നും ഇരു തുള്ളി പുഴയിലേക്കും ഒഴുകുന്ന നീർച്ചാലിലേക്കാക്ക് മാലിന്യം ഒഴുകുന്നത്.സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
ഫ്ലാറ്റിൽ നിന്നും ശുചി മുറി മാലിന്യം നീർചാലിലേക്ക് ഒഴുകുന്നതായി പരാതി.
byT News
•
0