Trending

റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം



റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് (3) ആണ് മരിച്ചത്.
ഊർങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലുള്ള 'കൊക്കോ വില്ല' റിസോർട്ടിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കീഴപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


T News

working in the field of advertising and printing

Post a Comment

Previous Post Next Post