Trending

മരം കടപുഴകി റോഡിലേക്ക് വീണു, ചുരത്തിൽ മൂന്നു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വൻമരം റോഡിലേക്ക് കടപുഴകി വീണ് മൂന്നു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. തൽസമയം വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കൽപ്പറ്റയിൽ നിന്നും, മുക്കത്തുനിന്നും എത്തിയ ഫയർഫോഴ്സും,പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും, ചുരം ഗ്രീൻ ബ്രിഗ്രഡ് പ്രവർത്തകരും, യാത്രക്കാരും, സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.വൈകുന്നേരം 4 മണിയോടെയായിരുന്നു മരം കടപുഴകി വീണത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post