കൊടുവള്ളി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സിൽവർ ജൂബിലി ജില്ലാതല ആഘോഷ പരിപാടികൾക്ക് കൊടുവള്ളിയിൽ ഉജ്ജ്വല സമാപനം. സമാപന സമ്മേളനം കെ.ജെ.യു ജില്ലാ സെക്രട്ടറി ബൈജു വയലിൽ ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ യൂണിയൻ എന്നും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മേഖല സെക്രട്ടറി വി.ആർ. അഖിൽ അധ്യക്ഷത വഹിച്ചു.
മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂണിയന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും നടന്നു. ചടങ്ങിൽ അഷറഫ് വാവാട്,എൻ.പി.എ. മുനീർ ,മജീദ് താമരശേരി,ഗോകുൽ ചമൽ
എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻ്റ് കെ.ടി. റൗഫ് സ്വാഗതവും കെ.കെ. ഷൗക്കത്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ:
കേരള ജേർണലിസ്റ്റ്സ് യൂണിയൻ സിൽവർ ജൂബിലി ജില്ലാതല ആഘോഷങ്ങളുടെ സമാപന സമ്മേളനം കൊടുവള്ളിയിൽ ജില്ല സെക്രട്ടറി ബൈജു വയലിൽ ഉദ്ഘാടനം ചെയ്യുന്നു