കോടഞ്ചേരി നാരങ്ങാത്തോട് വിനോദയാത്രക്ക് എത്തിയ മഞ്ചേരി സ്വദേശി ഷാഹിൽ (20)നാണ് ഇടതു കാലിന് പാമ്പുകടിയേറ്റത്.ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം 108 ആമ്പുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നാലു ബൈക്കുകളിലായി 8 അംഗ സംഘമാണ് മലപ്പുറം മഞ്ചേരിയിൽ നിന്നും നാരങ്ങത്തോട് എത്തിയത്.വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വെച്ചാണ്
പാമ്പ് കടിയേറ്റത്. അണലിയാണെന്ന് സംശയിക്കുന്നതായി കൂടെയുള്ളവർ പറയുന്നു.
മൂന്നര മണിയോടെയാണ് സംഭവം.