Trending

കട്ടിപ്പാറയിൽ മധ്യവയസ്കന് പാമ്പുകടിയേറ്റു. കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി.

 

താമരശ്ശേരി: കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി നിൽക്കവെ വൈകീട്ട് മൂന്നു മണിയോടെ പാമ്പുകടിയേറ്റത്.ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

താമരശ്ശേരിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post