Trending

യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം.

താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ വരുന്ന വഴി അമ്പായത്തോട് വെച്ച് പ്രസവിച്ചത്. പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു.
യുവതിയുടെ അയൽക്കാരനായ ഓട്ടോ ഡ്രൈവർ നാസർ കക്കാട് മനോദൈര്യം കൈവിടാതെ റോഡിലെ ഗതാഗത കുരുക്കിന് ഇടയിലൂടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോകടർമാരും, നഴ്സുമാരും, സുരക്ഷാ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിൽ വെച്ച് അടിയന്തിര വൈദ്യസഹായം നൽകിയത്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്.

ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും ഡേറ്റ് ആയിട്ടില്ല രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു, വീട്ടിൽ എത്തിയ ശേഷം വേദന വന്നതിനെ തുടർന്നാണ് മാതാവിനൊപ്പം ഓട്ടോറിക്ഷയിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്, ആശുപത്രിയിൽ എത്തുന്നതിൻ്റെ 3 കിലോമീറ്റർ അകലെ വെച്ചാണ് പ്രസവിച്ചത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post