Trending

കെട്ടിടത്തിൻ്റെ അപകടാവസ്ഥ, അടിയന്തിര നടപടി സ്വീകരിക്കും. എഞ്ചിനിയറിംഗ് വിഭാഗവും ,പഞ്ചായത്ത് അധികൃതരും ഷോപ്പിംങ്ങ് കോംപ്ലക്സിൽ പരശോധന നടത്തി.



 താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിലെ ഷോപ്പിം കോംപ്ലക്സ് കെട്ടിടത്തിൻ്റെ ബീമിൻ്റെ പാളി അടർന്നുവീണ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.ഇതിനായി 10 ലക്ഷം രൂപ മാറ്റി വെച്ചതായും അധികൃതർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡൻ്റ് റസിയ സിയാലി, സിക്രട്ടറി ഫവാസ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും കെട്ടിടം പരിശോധിച്ചു.

ഇന്നലെ രാവിലെയായിരുന്നു ഷോപ്പിംങ്ങ് സെൻററിൻ്റെ കംഫർട്ട് സ്റ്റേഷനോട് ചേർന്ന ഭാഗത്തിൻ്റെ ബീം അടർന്നുവീണത്.

കെട്ടിടത്തിൻ്റെ ബീമിൽ പല ഭാഗത്തും, പ്രാധാനപ്പെട്ട ഒരു തൂണൻ്റെ അടിഭാഗത്തും വിള്ളൽ രൂപപ്പെട്ടതായും, സീലീങ്ങ് പല ഭാഗത്തും അടർന്നതായും, പാരപ്പറ്റ് പൂർണമായും തകർന്നതായും പരിശോധനയിൽ കണ്ടെത്തി.

എഞ്ചിനിയറിംങ്ങ് വിഭാഗത്തോട് അടിയന്തിര റിപ്പോർട്ട് തേടിയതായി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, ധനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ നവാസ് ഈർപ്പോണ പറഞ്ഞു . 


T News

working in the field of advertising and printing

Post a Comment

Previous Post Next Post