താമരശ്ശേരി: അഡ്വ.പി.കെ.ഫിറോസിന് കട്ടിപ്പാറ കനിവ് ഗ്രാമത്തിൽ സ്വീകരണം നൽകി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി സ്വീകരണ
പരിപാടി ഉദ്ഘാടനം ചെയ്‌തു. ആർ.കെ.അബ്‌ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിലെ മുഖ്യധാരയിൽ നിന്നും പിൻതള്ളപ്പെട്ട അശരണരായ ജനസമൂഹത്തിൻ്റെ ഉന്നമനത്തിനു വേണ്ടി
പ്രവർത്തിക്കുന്ന കനിവ് ഗ്രാമം പോലെയുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് പി.കെ.ഫിറോസ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലടക്കം കനിവിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധി എന്ന നിലയിൽ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു. ശിഹാബുദ്ധീൻ ഇബ്നു ഹംസ, സദറുദ്ദീൻ പുല്ലാളൂർ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രേംജി ജെയിംസ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, എം.എ.യൂസുഫ് ഹാജി, ഒമർ അഹമ്മദ്,
എ.അരവിന്ദൻ, കെ.പി.അബൂബക്കർ കുട്ടി, സലാം മണക്കടവൻ, ഹാരിസ് അമ്പായത്തോട്,, രിഫായത്ത് തുടങ്ങിയവർ സംസാരിച്ചു. ഷരീഫ് കുറ്റിക്കാട്ടൂർ സ്വാഗതവും കെ.എം.മൊയ്‌തീൻ കുഞ്ഞി നന്ദിയും പറഞ്ഞു.