Trending

ഓപ്പറേഷൻ തണ്ടർ;രാസലഹരി മരുന്നുമായി ഒരാൾ പിടിയിൽ.

കോഴിക്കോട് :എക്സൈസ് വകുപ്പിൻ്റെ ലഹരി വിരുദ്ധ "ഓപ്പറേഷൻ തണ്ടറിൻ്റെ" ഭാഗമായി നടത്തിയ പരിശോധനയിൽ   കുന്ദമംഗലത്ത് ഒരാൾ പിടിയിൽ.

കുന്ദമംഗലം  ലോഡ്ജിൽ വെച്ച് 5.1398 ഗ്രാം മെത്താഫിറ്റമിൻ കൈവശം വെച്ച കുറ്റത്തിന്  കുറ്റിക്കാട്ടൂർ  പാലാട്ട് താഴം  ബാബു എന്ന് വിളിക്കുന്ന സുഹൈൽ പി ടി (42) ആണ് പിടിയിലായത്.  കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ശരത് എസ്സും പാർട്ടിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ച് വിവിധ സ്ഥലങ്ങളിൽ റൂമെടുത്ത് MDMA വില്പന നടത്തുന്നതാണ് പ്രതിയുടെ രീതി. മുൻപും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.


 കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഷാജു സി പി . ജിത്തു . പി പി, അജിത് പി.  അഷിൽദ് പി. എസ്സ് വനിതാ സിവില്‍ എക്സൈസ് ഓഫീസർ അമല്‍ഷാ കെ പി,  പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ്  ജിജു കെ. എൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.  കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post