കണ്ണൂര്‍: തളിപ്പറമ്പ് കരിമ്പത്ത് നൃത്താധ്യാപികയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സാന്ദ്ര താരയെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യയാണ് സാന്ദ്ര. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രമേശന്‍-താര ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകീട്ടാണ് ആകാശ് മോഹന്റെ വീട്ടില്‍ സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.