Trending

റിലേ സ്പീച്ച് ഗിന്നസ് വേൾഡ് റെക്കോ‍ഡ്; മികച്ച പ്രകടനം കാഴ്ചവെച്ച് താമരശ്ശേരി സ്വദേശിനി നസ്മ സുൽത്താന.





കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026 ൻ്റെ  ഭാഗമായി 401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചിന് ഗിന്നസ് വേൾഡ് റെക്കോ‍ര്‍ഡ്. 10 മണിക്കൂര്‍ 25 മിനിറ്റുകൊണ്ടാണ് റിലേ പൂര്‍ത്തിയാക്കിയത്. ഈ പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിരിക്കുകയാണ് താമരശ്ശേരി സ്വദേശിനി “നസ്‌മ സുൽത്താന നാസർ”.
ചുങ്കം കലറക്കാംപൊയിൽ താമസിക്കുന്ന അബദുൽ നാസർ സൈബുന്നീസ ദമ്പതികളുടെ മകളാണ് നസ്മ.



സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്‍റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോര്‍ഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദിങ്കാരിക്കരില്‍ നിന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോക്ടര്‍ ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ പ്രഫസര്‍ ഡോക്ടര്‍  ജെ.ലത എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി

T News

working in the field of advertising and printing

Post a Comment

Previous Post Next Post