Trending

പതിനാറാം നിയമസഭയിൽ അം​ഗങ്ങളായി എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം നിയമസഭയിൽ അംഗങ്ങളായി എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി വി ഡി സതീശൻ 105-ാമതും പിണറായി വിജയൻ 133-ാമതുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി എംഎൽഎമാർ പ്രകടനമായി നിയമസഭയിലേക്ക് എത്തി. യുഡിഎഫ് -ബി ജെ പി അംഗങ്ങളിൽ ഭൂരിഭാഗവും ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ ഇടത് അംഗങ്ങൾ സഗൗരവം പ്രതിജ്ഞ ചെയ്തു.

9 മണിയോടെ സഭാനടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രോടേം സ്പീക്കർ ജി സുധാകരൻ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രോടേം സ്പീക്കർക്ക് മുൻപാകെയാണ് 139 എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്തത്.


മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. മൂന്നര മണിക്കൂർ നീണ്ടുനിന്ന സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ഉച്ചയ്ക്ക് 12.30 ഓടെ സമാപനമായി. സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനായി സഭ വീണ്ടും നാളെ സമ്മേളിക്കും.

T News

working in the field of advertising and printing

Post a Comment

Previous Post Next Post