താമരശ്ശേരി. നിയുക്ത എ എൽ എ അഡ്വ.പി.കെ.ഫിറോസിന് കട്ടിപ്പാറ കനിവ് ഗ്രാമത്തിൽ സ്വീകരണം നൽകി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറും കനിവ് ഗ്രാമം പ്രസിഡൻ്റുമായ ഫൈസൽ പൈങ്ങോട്ടായി സ്വീകരണ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു.ആർ.കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മുടെ സാമൂഹിക അന്തരീക്ഷത്തിൽ എല്ലാ പ്രവർത്തനങ്ങളും നിർമ്മിത ബുദ്ധിയിൽ വാർത്തെടുക്കാൻ സാധിക്കും.എന്നാൽ കഷ്ടപ്പെടുന്ന മനുഷ്യർക്ക് കാരുണ്യത്തിൻ്റെ ഒരു തലോടൽ ലഭിക്കണമെങ്കിൽ നിർമിത ബുദ്ധിക്ക് സാധിക്കുകയില്ല മറിച്ച് കനിവുള്ള മനസ്സിൻ്റെ ഉടമകൾക്ക് മാത്രമേ അത്തരം കാരുണ്യ പ്രവർത്തികൾ സാധിക്കുകയുള്ളു. സമൂഹത്തിൽ ഇത്തരുണത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ കനിവ് പോലുള്ള സംഘടനകളുടെ പങ്ക് സമൂഹത്തിന് മാതൃകയാണെന്ന് സ്വീകരണ ചടങ്ങിൽ പി.കെ.ഫിറോസ് പറഞ്ഞു.കോഴിക്കോടിൻ്റെ തീരദേശ മലയോര മേഖലയുടെ സർവോന്മുഖ ഉന്നമനത്തിനായി കനിവിൻ്റെ കീഴിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധി എന്ന നിലയിൽ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങിൽ ശിഹാബുദ്ധീൻ ഇബ്നു ഹംസ, സദറുദ്ദീൻ പുല്ലാളൂർ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രേംജി ജെയിംസ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, എം എ.മുഹമ്മദ് യൂസുഫ്, എ.അരവിന്ദൻ, കെ.പി.അബൂബക്കർ കുട്ടി, സലാം മണക്കടവൻ, ഹാരിസ് അമ്പായത്തോട്, ഒമർ അഹമ്മദ്, രിഫായത്ത് തുടങ്ങിയവർ സംസാരിച്ചു. ഷരീഫ് കുറ്റിക്കാട്ടൂർ സ്വാഗതവും കെ.എം.മൊയ്തീൻ കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.