Trending

പേരാമ്പ്ര മേപ്പയൂർ കാഞ്ഞിരമുക്കിൽ വാഹന അപകടം; ബുള്ളറ്റ് യാത്രക്കാർക്ക് പരിക്ക്


പേരാമ്പ്ര: ബുള്ളറ്റ് പിക്കപ്പ് വാനിൽ ഇടിച്ച്
അപകടം. ഇന്ന് വൈകീട്ട് 3.40 തോടെയാണ് സംഭവം. പേരാമ്പ്ര- മേപ്പയ്യൂർ റൂട്ടിൽ കാഞ്ഞിരമുക്കിൽ വെച്ചാണ് അപകടം നടന്നത്.

പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന പിക്കപ്പ് വാനും മേപ്പയ്യൂർ ഭാഗത്തും നിന്നും പോകുന്ന ബുള്ളറ്റുമാണ് അപകടത്തിൽപ്പെട്ടത്. ബുള്ളറ്റ് എതിർദിശയിൽ സഞ്ചരിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post