താമരശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം, വീടിനു പിന്നിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് ബക്കറ്റുകൾ അടക്കമുള്ള സാധനങ്ങൾക്കും, വിറക്പുര ക്കും തീയിട്ടു. ശുചി മുറിയിലെ ബ്രഷും മറ്റു വസ്തുക്കളും, വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന സാധനങ്ങളും കിണറ്റിൽ തള്ളി. താമരശ്ശേരി
കാരാടി മാണികുളം പരേതനായ ഹുസൈൻ ഹാജിയുടെ വീട്ടിലാണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയത്.ഹുസൈൻ ഹാജിയുടെ ഭാര്യ കൂട്ടീമ മാത്രമാണ് ഈ വീട്ടിൽ താമസം, കഴിഞ്ഞ മൂന്നു ദിവസം ഇവർ മകളുടെ വീട്ടിലായിരുന്നു. ഇന്നു സന്ധ്യയോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽക്കാർ ഇവരെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.