താമരശ്ശേരി: അണ്ടോണ പടിഞ്ഞാറയിൽ കുടുംബസംഗമം താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയ്യാലി ഉൽഘാടനം ചെയ്തു .
എ രാഘവൻ മാസ്റ്ററുടെ വീട്ടിൽ വെച്ചായിരുന്നു സംഗമം നടന്നത്. സെക്രട്ടറി പ്രദീപൻ വി
സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ്
ഹരിദാസൻ ആലികുന്നുമ്മൽ അദ്ധ്യഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കയായ
പി വിനയകുമാർ (സിപിഐഎം ലോക്കൽ സെക്രട്ടറി), പ്രഭാകരൻ
നമ്പ്യാർ (ബിജെപി മുൻ സംസ്ഥാന സമിതി അംഗം),
നാസർ കുന്നുമ്മൽ ( യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു.
100 ഓളം പേർ പങ്കെടുത്ത ഈ പരിപാടിയിൽ
സെക്രെട്ടറി
ആർ രാജീവും
പ്രസിഡന്റ് വി പ്രകാശൻ,
വൈസ് പ്രസിഡന്റ മാരായ പ്രജീഷ്. പി, സ്മിത സതീശൻ
ജോയിന്റ് സെക്രെട്ടറിമാർ
സുബീഷ് വി, പത്മ ,
ഖജാൻജി
അനിൽകുമാർ എന്നിവർ ഭാരവാഹികൾ ആയി
28 അംഗങ്ങൾ അടങ്ങിയ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കുടുംബ ത്തിലെ മുതിർന്നഅംഗങ്ങളെ ആദരിക്കൽ ചടങ്ങും നടത്തി.